Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : General Meeting

Kottayam

എ​​കെ​​സി​​ഡി​​എ ജി​​ല്ലാ വാ​​ര്‍​ഷി​​ക പൊ​​തു​​യോ​​ഗം

കോ​​ട്ട​​യം: ഓ​​ള്‍ കേ​​ര​​ള കെമി​​സ്റ്റ്സ് ആ​​ന്‍​ഡ് ഡ്ര​​ഗി​​സ്റ്റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ (എ​​കെ​​സി​​ഡി​​എ) ജി​​ല്ലാ വാ​​ര്‍​ഷി​​ക പൊ​​തു​​യോ​​ഗം സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​ജെ. ആന്‍റണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് ഇ​​ന്‍ ചാ​​ര്‍​ജ് ജ​​യ​​നാ​​രാ​​യ​​ണ​​ന്‍ ത​​മ്പി, സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ര്‍ വി.​ ​അ​​ന്‍​വ​​ര്‍, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി.​​ടി. അ​​ജി മോ​​ന്‍, സൗ​​ത്ത് സോ​​ണ്‍ സെ​​ക്ര​​ട്ട​​റി എ​​ല്‍.​​ആ​​ര്‍. ജ​​യ​​രാ​​ജ്, ജി​​ല്ലാ ട്ര​​ഷ​​റ​​ര്‍ ടി. ​​ബാ​​ല​​ന്‍, ജി​​നു കെ. ​​പോ​​ള്‍, എം.​​എ​​ന്‍. സോ​​മ​​ന്‍ നാ​​യ​​ര്‍, ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗം റൗ​​ഫ് മേ​​ത്ത​​ര്‍, ന​​വ​​ജി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

NRI

ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം 29ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഈ മാസം 29ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഡി​എം​എ​യു​ടെ ഏ​രി​യ ഓ​ഫീ​സാ​യ ഉ​ത്തം ന​ഗ​ർ ഇ​ന്ദ്രാ പാ​ർ​ക്ക് ഗ​ലി ന​മ്പ​ർ 19ലെ ​ആ​ർഇ​സ​ഡ് 149ൽ ന​ട​ക്കും.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​നെ നി​യ​മി​ച്ചു. 2026-2029 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ചെ​യ​ർ​മാ​ൻ-1, വൈ​സ് ചെ​യ​ർ​മാ​ൻ-1, സെ​ക്ര​ട്ട​റി-1, ജോ​യിന്‍റ് സെ​ക്ര​ട്ട​റി-2, ട്രെ​ഷ​റ​ർ-1, ജോ​യിന്‍റ് ട്രെ​ഷ​റ​ർ-1, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ-1, എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ-23, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ-1, വ​നി​താ വി​ഭാ​ഗം ജോ​യിന്‍റ് ക​ൺ​വീ​ന​ർ-2, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ (വ​യ​സ് 18-35)-1, യു​വ​ജ​ന വി​ഭാ​ഗം ജോ​യിന്‍റ് ക​ൺ​വീ​ന​ർ (വ​യ​സ് 18-35)-2 (ആ​ൺ, പെ​ൺ, 1 വീ​തം) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​ക്കു​ക.

21, 22 വൈ​കു​ന്നേ​രം ആറ് മു​ത​ൽ എട്ട് വ​രെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​മാ​യ ജ​ന​ക്പു​രി ഏ​രി​യ ഓ​ഫി​സി​ൽ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യു​ടെ വി​ത​ര​ണ​വും പൂ​രി​പ്പി​ച്ച പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്.

പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 22ന് രാ​ത്രി എട്ട് വ​രെ​യാ​ണ്. 23ന് രാ​ത്രി ഏഴിന് ​ല​ഭി​ച്ച നാ​മ നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ ലി​സ്റ്റ് ജ​ന​ക്പു​രി ഏ​രി​യ ഓ​ഫീ​സി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

24ന് വൈ​കു​ന്നേ​രം ആറ് മു​ത​ൽ എട്ട് വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​വു​ന്ന​താ​ണ്. 24ന് രാ​ത്രി 10ന് ​സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ടിം​ഗ് ആ​വ​ശ്യ​മെ​ങ്കി​ൽ 29ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാല് മു​ത​ൽ 6.30 വ​രെ​യാ​ണ് സ​മ​യം.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ വ​രു​ന്ന ജ​ന​ക്പു​രി ഏ​രി​യ​യി​ലെ അം​ഗ​ങ്ങ​ൾ ഫോ​ട്ടോ പ​തി​ച്ച സ​ർ​ക്കാ​ർ / ഡി​എം​എ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശം ക​രു​തേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യി 9818204660 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up